അപകടം ഒഴിവാക്കാൻ ചീനിയിൽ മധു നൽകിയ മിറർ നാടിന് മാതൃകയായി.


 അപകടം ഒഴിവാക്കാൻ ചീനിയിൽ മധു നൽകിയ മിറർ നാടിന് മാതൃകയായി.

കടവല്ലൂർ പഞ്ചായത്തിലെ ഏറെഅപകട സാധ്യത മേഖലയായ പൊറവൂർ. കോതോള്ളിക്കുന്ന് വഴി അമ്പലത്തിലേക്ക് പോകുന്ന പാതയിൽ വാഹനങ്ങൾക്ക് തമ്മിൽ കാണുവാനും ജനങ്ങൾക്ക് നടന്നു പോകാനും അതുവഴി അപകടങ്ങൾ ഇല്ലാതാക്കാനുമായി പ്രദേശവാസി ചീനിയിൽ മധു സൗജന്യമായി നൽകിയ മിറർ നാടിന് മാതൃകയായി.

വലിയ മിറർ സ്ഥാപിച്ചതോടെ അപ്രത്യക്ഷമായ കാഴ്ചകൾ മിററിലൂടെ കാണുവാനും അപകടങ്ങൾ കുറയുമെന്നത് മധുവിനും പ്രദേശവാസികൾക്കും സന്തോഷം പകർന്നു.

 പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഭാത് മുല്ലപ്പള്ളി മിറർ നാടിന് സമർപ്പിച്ചു. 

നിരവധി നാട്ടുക്കാർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post