പന്നിത്തടം ഇയ്യാലിൽ അടച്ചിട്ട വീട്ടിൽ മോഷണം. 35 പവൻ സ്വർണം മോഷ്ടിച്ചു.


 പന്നിത്തടം ഇയ്യാലിൽ അടച്ചിട്ട വീട്ടിൽ മോഷണം. 35 പവൻ സ്വർണം മോഷ്ടിച്ചു. ഇയ്യാൽ ചുങ്കം സ്വദേശി ഒറുവിൽ അബ്ബാസ്സിൻ്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. അബ്ബാസ് വിദേശത്താണ്. കഴിഞ്ഞ ഏഴാം തീയതി വീടുപൂട്ടി വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിനുള്ളിൽ 35 ഓളം പവൻ സ്വർണം സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. വീടിൻ്റെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ഉള്ളിലെ വിവിധ അലമാരികളിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് അപഹരിച്ചിട്ടുള്ളത്. അലമാരകൾ ഉൾപ്പെടെയുള്ളവ പൊളിച്ച് അകത്ത് വ്യാപകമായ തിരച്ചിൽ നടത്തിയിട്ടുണ്ട്. എരുമപ്പെട്ടി പോലീസിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധനകളും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ വിവിധ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post