കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രോത്സവത്തിന് ഏപ്രിൽ 4 വെള്ളിയാഴ്‌ച കൊടിയേറും


 കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രോത്സവത്തിന് ഏപ്രിൽ 4 വെള്ളിയാഴ്‌ച കൊടിയേറും

 ഉത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്‌ച ആരംഭിച്ച ദ്രവ്യ കലശം ചടങ്ങുകൾ ഏപ്രിൽ 4 വെള്ളിയാഴ്‌ച രാവിലെ ബ്രഹ്മ കലശാഭിഷേകത്തോടു കൂടി സമാപിക്കും.

ഏപ്രിൽ 4 വൈകീട്ട് 7.30 ന് ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ തെക്കേടത്ത് ശശിധരൻ നമ്പൂതിരി, ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറുന്ന ഉത്സവം ഏപ്രിൽ 11ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവ ദിവസങ്ങളിൽ കാഴ്‌ചശീവേലി, നിറമാല, വിളക്കാചാരം, കേളി, കൊമ്പ്‌പറ്റ്, കുഴൽപ്പറ്റ്, തായമ്പക എന്നിവ ഉണ്ടായിരിക്കും.

ക്ഷേത്രോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ഉത്സവബലി ഏപ്രിൽ 9-ാം തിയ്യതിയും പള്ളിവേട്ട ഏപ്രിൽ 10-ാം തിയ്യതിയും നടക്കുന്നതാണ് ഏപ്രിൽ 11 വെള്ളിയാഴ്‌ച ചിറളയം ശ്രീരാമസ്വാമിക്ഷേത്ര കുളത്തിലെ ആറാട്ട് കഴിഞ്ഞ് ദേശപറയും. നടക്കൽ പറയും കഴിഞ്ഞ് ക്ഷേത്രത്തിലെത്തി കൊടിയിറങ്ങുന്നതോടു കൂടി ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും ഏപ്രിൽ 13-ാം തിയ്യതിയാണ് കക്കാട് ദേശപൂരം.

ക്ഷേത്രോത്സവ കലാപരിപാടികളുടെ ഭാഗമായി കഥകളി, ഭക്തിപ്രഭാഷണങ്ങൾ, നൃത്തനൃത്ത്യങ്ങൾ, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, ശീതങ്കൻ തുള്ളൽ, തിരുവാതിരകളി എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 6 ഞായറാഴ്‌ച പ്രശസ്‌ത സിനിമാതാരവും നർത്തകിയുമായ നവ്യനായരും സംഘവും അവതരിപ്പിക്കുന്ന നവ്യം സുന്ദരം പ്രോഗ്രാമും ഉണ്ടായിരിക്കും.

ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ മൂന്നുനേരവും അന്നദാനം ഉണ്ടായിരിക്കും. 

പരിപാടികൾ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡണ്ട് കെ. കെ. സുബിദാസ്,,, വൈസ് പ്രസിഡണ്ട് ഒ. എ. പരമൻ, ജോ. സെക്രട്ടറി രാജീവ് തറയിൽ, മണികണ്ഠൻ. കെ. കെ. എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post