കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ ഇടവക കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ, ഇടവക പാരീഷ് ഹാളിൽ ലഹരി വിരുദ്ധ ജാഗ്രത സദസ് സംഘടിപ്പിച്ചു


 കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ ഇടവകലഹരി വിരുദ്ധ ജാഗ്രത സദസ്

കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ ഇടവക കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ, ഇടവക പാരീഷ് ഹാളിൽ ലഹരി വിരുദ്ധ ജാഗ്രത സദസ് സംഘടിപ്പിച്ചു.

കുന്നംകുളം കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് C.O.ആൻ്റണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, വികാരി റവ:ഫാദർ ഡെയ്സൻ മുണ്ടോപുറം ലഹരി വിരുദ്ധ ജാഗ്രത സദസ് ഉൽഘാടനം ചെയ്തു.ലഹരി വിരുദ്ധ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ G.M.സുരേഷ് ബാബു, സമൂഹത്തിൽ ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. നിരവധിപേർ പങ്കെടുത്ത സദസ്സിൽ കുന്നംകുളം കത്തോലിക്ക കോൺഗ്രസ് സെക്രട്ടി വി.ജെ. സുനിൽ നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ ജാഗ്രത സദസ്സിന് ഇടവക വികാരി റവ: ഫാദർ ഡെയ്സൻ മുണ്ടോപുറം, കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ സി.ഒ.ആൻ്റണി, വി.ജെ. സുനിൽ, എം.എൽ സുനിൽ, കൈക്കാരൻമാരായ പേൾജു. ബി.ചുങ്കത്ത് , കെ.ജി ബാബു, സി.എൻ.ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post