എറണാകുളം സെന്റ്റ് ഒസ്താത്തിയോസ് സ്ലീബാ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പളളിയുടെ കൂദാശയും മോർ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ 95-ാമത് ഓർമ്മപ്പെരുന്നാളും വചന പ്രഘോഷണവും ഞായറാഴ്ച നടത്തി
എറണാകുളം സെമിത്തേരിമുക്കിൽ പവർഹൗസ് റോഡിൽ നവീകരിച്ച സെൻ്റ് ഒസ്താത്തിയോസ് സ്ലീബാ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ കൂദാശക്ക് എത്തിയ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തായെ വികാരി ഫാ. പോൾസൺ കീരിക്കാട്ടിൽ , ട്രസ്റ്റി പി.കെ ജിജു , സെക്രട്ടറി പി.പി. ഷാജു എന്നിവരും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. മെത്രാപ്പോലീത്ത വലിയ വിളക്കിൽ തിരി തെളിയിച്ചു തുടർന്ന് കൂദാശ ശൂശ്രൂഷകൾ നടത്തി പള്ളിയുടെ പ്രധാന കവാടവും , വിശുദ്ധ മദ്ബഹായും ആശീർവദിച്ചു. മദ്ബഹായിൽ സളീബാആഘോഷവും നടത്തി.
മോർ തെയോഫിലോസ് മെത്രാപ്പൊലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ളീബാ ബാവ അനുസ്മരണ പ്രഭാഷണവും നടത്തി നേർച്ച വിതരണവും ഉണ്ടായി.
കുന്നംകുളത്ത് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ സെൻ്റ് ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ നാമധേയത്തിലാണ് നവീകരിച്ച പള്ളി കൂദാശ ചെയ്തത്
വൈകീട്ട് ആറിന് കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റി ഹാളിൽ സന്ധ്യാപ്രർത്ഥനക്ക് വികാരി ഫാ. പോൾസൺ കീരിക്കാട്ടിൽ വൈദീകരായ ഫാ. ഡിൽജോ ഏലിയാസ് കൂരൻ , ഫാ. വർഗ്ഗീസ് മുണ്ടക്കൽ , ഫാ സാംസൺ മേലോത്ത് , ഫാ. ബേസിൽ എബ്രഹാം
എന്നിവർ സഹകാർമ്മികരായി
ഗാനശുശ്രുഷയും , തുടർന്ന് നടന്ന സുവിശേഷയോഗത്തിൽ
ഫാ. ഷാജി തോമസ് ചാത്തനൂർ വചനപ്രഘോഷണം നടത്തി. സ്നേഹ വിരുന്നും ഉണ്ടായി യോഗത്തിന് ട്രസ്റ്റി പി.കെ. ജിജു സ്വാഗതവും , സെക്രട്ടറി പി.പി. ഷാജു നന്ദിയും പറഞ്ഞു സ്നേഹ വിരുന്നും നടത്തി നൂറുകണക്കിന് വിശ്വാസികൾ യോഗത്തിൽ പങ്കെടുത്തു
വികാരി ഫാ. പോൾസൺ കീരിക്കാട്ടിൽ , ട്രസ്റ്റി പി.കെ. ജിജു , സെക്രട്ടറി പി.പി. ഷാജു എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകി


