രണ്ടാ തവണയും വിമാന യാത്ര നടത്തി കപ്പൂർ ഹരിത കർമ്മ സേന
കപ്പൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന രണ്ടാമത്തെ വിമാന യാത്രയുടെആവേശത്തിലായിരുന്നു.കഴിഞ്ഞതവണബാംഗ്ലൂരിലേക്കായിരുന്നെങ്കിൽഇത്തവണഹൈദരാബാദിലേക്കായിരുന്നു5ദിവസത്തെയാത്ര.രാമോജി ഫിലിം സിറ്റി, ഗോൽക്കൊണ്ട ഫോർട്ട്, ചാർമിനാർ, ലുംബിനിപാർക്ക്, സലാർ ജംഗ് മ്യൂസിയം ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ട്രെയിനിൽ ഹൈദരാബാദിലേക്ക് പോയ ഇവർ തിരിച്ച് വിമാനത്തിൽ കൊച്ചിയിലെത്തി.പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി പ്രശാന്ത്, ഐ ആർ ടി സി ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 30 അംഗ ഹരിത കർമ്മ സേനയുടെ വിനോദയാത്ര.പഞ്ചായത്തിൽ നല്ല നിലയിൽ മാലിന്യശേഖരണവും മറ്റും നടത്തുന്ന ഹരിത കർമ്മ സേന അംഗങ്ങൾ അവരുടെ കൺസോർഷ്യം ഫണ്ട് ഉപയോഗിച്ചാണ് യാത്ര നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷറഫുദ്ദീൻ കളത്തിൽ പറഞ്ഞു.


