കുന്നംകുളത്ത് ശക്തമായ ഇടിമിന്നലിൽ വടക്കാഞ്ചേരി റോഡിലെ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് വടക്കാഞ്ചേരി റോഡിലെ ഗുഡ് ഷെപ്പേഡിന് മുന്നിലുള്ള ട്രാൻസ്ഫോർമറിന് തീപിടിച്ചത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. മേഖലയിൽ ഈ സമയത്ത് ശക്തമായ മഴ തുടങ്ങിയിരുന്നു. ഇതോടൊപ്പം ആണ് ഇടിയും മിന്നലും ഉണ്ടായത്. ട്രാൻസ്ഫോർമറിൽ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മേഖലയിൽ വൈദ്യുതി വിതരണം താറുമാറായി