കെജെയു സംസ്ഥാന സമ്മേളനത്തോനു ബന്ധിച്ച് പതാക ദിനം ആചരിച്ചു

 

ഏപ്രിൽ 10, 11, 12 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തോനുബന്ധിച്ച് പതാക ദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടന്ന പതാക ദിനത്തിൽ മേഖല പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര പതാക ഉയർത്തി. കാണിപ്പയ്യൂരിൽ നടന്ന പതാക ദിനാചരണം ജില്ലാ ജോയിൻ്റ് സെക്രട്ടറി ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് ഇലവന്ത്ര അധ്യക്ഷനായി. മേഖല ഭാരവാഹികളായ പ്രദീപ് മാസ്റ്റർ, യു.വിനോദ്, ഹരി ഇല്ലത്ത്, സിന്ധു സലി, ശരത് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post