പഴഞ്ഞി ഫുട്ബോൾ ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ 45-ാമത് ജനകീയ ഫുട്ബോൾ മേളയ്ക്ക് ഞായറാഴ്‌ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അണ്ടർ ഫിഫ്റ്റീൻ, അണ്ടർ നയന്റീൻ, സീനിയർ വിഭാഗങ്ങളിലായി മുപ്പതോളം ടീമുകൾ പങ്കെടുക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ സി.വി.പാപ്പച്ചൻ ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം നിവ്വഹിക്കും.


