മന്ദാരം റെസിഡൻ്റസ് മികച്ച അസോസിയേഷനായി തെരഞ്ഞെടുക്കപ്പെട്ടു


 മന്ദാരം റെസിഡൻ്റസ്

മികച്ച അസോസിയേഷനായി തെരഞ്ഞെടുക്കപ്പെട്ടു.

വടക്കേകാട് പഞ്ചായത്തിലെ ഏറ്റവും മികച്ച റെസിഡന്റ്‌സ് അസോസിയേഷൻ ആയി പതിനാറാം വാർഡ് തിരുവളയന്നൂരിൽ പ്രവർത്തിക്കുന്ന മന്ദാരം റെസിഡന്റ്‌സ് അസോസിയേഷൻ തിരഞ്ഞെടുക്കപ്പെട്ടു.മലിന്യമുക്ത കേരളം നവകേരളം ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്തിൽ വെച്ചു നടന്ന യോഗത്തിൽ അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ്‌ ഡോ. ശ്രീജിത്ത്‌, സെക്രട്ടറി പ്രദീപ്‌ പരങ്ങത്ത്,വൈസ് പ്രസിഡന്റ്‌ കെ.സുജിത്ത്, ജോണി കൊള്ളന്നൂർ, ജേക്കബ്ഷാജു എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം കെ നബീലിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post