കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി യുവാവ് വിമാനത്തില്‍ അന്തരിച്ചു

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് നിര്യാതനായി. ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറക്കല്‍ വീട്ടില്‍ അനൂപ് ബെന്നിയാണ് (32) മരിച്ചത്

കുവൈത്ത്-കൊച്ചി വിമാനത്തില്‍ യാത്ര തിരിച്ച അനുപ് വിമാനത്തില്‍ വെച്ച്‌ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി മരണപ്പെടുകയിരുന്നു. തുടർന്ന് വിമാനം മുംബൈയില്‍ ഇറക്കി. മൃതദേഹം ഇപ്പോള്‍ മുംബൈയിലാണുള്ളത്. കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും, അബ്ബാസിയ ഇന്ത്യൻ സെൻട്രല്‍ സ്‌ക്കൂള്‍ ജീവനക്കാരനുമാണ്. ഭാര്യ: ആൻസി സാമുവേല്‍.

Post a Comment

Previous Post Next Post