അൻപോടെ തൃത്താല : മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൻ്റെ രജിസ്ട്രേഷന് മികച്ച പ്രതികരണം

 

അൻപോടെ തൃത്താല :

മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൻ്റെ രജിസ്ട്രേഷന് മികച്ച പ്രതികരണം


തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായി മെയ് 11 ന് വട്ടേനാട് ജി വി എച്ച് എസ് എസിൽ സംഘടിപ്പിക്കുന്ന മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന് മികച്ച പ്രതികരണം. മന്ത്രി എം ബി രാജേഷിൻ്റെ കൂറ്റനാടുള്ള ക്യാമ്പ് ഓഫീസ്, തൃത്താല നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും മണ്ഡലത്തിലെ ആശാവർക്കർമാർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ വഴിയും രജിസ്ട്രേഷൻ ഫോം ലഭ്യമാവും. ഇതിനു പുറമെ ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 30 വരെയാണ് രജിസ്ട്രേഷൻ.


രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗ വിദഗ്ദ്ധൻ പത്മഭൂഷൺ ഡോ.ജോസ് ചാക്കോ മുഖ്യാതിഥിയാകും.തൃത്താലയുടെ ചരിത്രത്തിൽ ആദ്യമായാണ് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.


സർക്കാർ ആശുപത്രികളും എറണാകുളം,അമൃത, ലിസി,തൃശൂർ ജൂബിലി മിഷൻ ,അമല , കോട്ടയ്ക്കൽ മിംസ്, പെരിന്തൽമണ്ണ ഇം എം എസ് ആശുപത്രി,എംവിആർ ക്യാൻസർ സെന്റർ

ഉൾപ്പെടെ കേരളത്തിലെ മികച്ച സ്വകാര്യ ആശുപത്രികളും ഹോമിയോ , അലോപ്പതി, ആയുർവേദ വിഭാഗങ്ങളും ക്യാമ്പിൻ്റെ ഭാഗമാകും.ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇഎൻടി, ത്വക്ക് രോഗ വിഭാഗം, പൾമനോളജി +ശ്വാസകോശവിഭാഗം), ഗൈനക്കോളജി, നേത്രരോഗ വിഭാഗം, ഹൃദ്രോഗവിഭാഗം(കാർഡിയോളജി), വൃക്കരോഗവിഭാഗം(നെഫ്രോളജി), ഉദരരോഗ വിഭാഗം(ഗ്യാസ്ട്രോ എന്ററോളജി), ന്യൂറോളജി, ക്യാൻസർ വിഭാഗം(ഓങ്കോളജി), പീഡിയാട്രിക് സർജറി, കാർഡിയോ തൊറാസിക് സർജറി, യൂറോളജി, ന്യൂറോ സർജറി, സർജിക്കൽ ഓങ്കോളജി, ഇന്റർവെൻഷണൽ റേഡിയോളജി,

പാലിയേറ്റീവ് കെയർ (സാന്ത്വന പരിചരണം), ദന്തരോഗ വിഭാഗം, ആയുർവേദം:ജനറൽ മെഡിസിൻ, ഓർത്തോ, ഇഎൻടി ആൻറ് കണ്ണ് രോഗ വിഭാഗം, ഗൈനക്കോളജി, പീഡിയാട്രിക്സ്,

ഹോമിയോ ഉൾപ്പെടെ 28 വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കൂടിയാണിത്. 


ക്യാമ്പിൽ പങ്കെടുക്കുന്നവർക്കാവശ്യമായ തുടർ ചികിത്സാ സംവിധാനവും ഉറപ്പാക്കും. മൊബൈൽ ദന്തൽ ക്ലിനിക്ക് ഉൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.


സാമ്പത്തികമായി വളരെയേറെ പിന്നോക്കം നിൽക്കുന്നവരും ചികിത്സക്കും മരുന്നിനുമായി പ്രയാസമനുഭവിക്കുന്നവരുമായ വ്യക്തികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അർഹരായ വീടുകളിൽ സന്ദർശനം നടത്തി കണ്ടെത്തുകയും മാരകമായ അസുഖങ്ങളാൽ കഷ്ടത അനുവഭവിക്കുന്നവർക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്ന ഒരു സമഗ്ര ആരോഗ്യപദ്ധതിയാണ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അൻപോടെ തൃത്താല.


മെഗാ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി കോർകമ്മിറ്റി യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി പി റജീനയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പി വി രാമദാസ്, ഡോ. ഇ സുഷമ, വി കെ ചന്ദ്രൻ, ടി പി കുഞ്ഞുണ്ണി, ടി പി മുഹമ്മദ് മാസ്റ്റർ, വി പി അഷറഫലി, ടി കെ വിജയൻ, കെ എ ഷംസു, കെ പ്രസാദ്, ഡോ. പി കെ കൃഷ്ണദാസ്, ഷാനിബ ടീച്ചർ, സി പി റസാക്ക്, എം കെ പ്രദീപ്, ഷറഫുദ്ദീൻ കളത്തിൽ, ഡോ. സേതുമാധവൻ, അഡ്വ. പി എ സുനിൽ ഖാദർ, ഡോ. വിപിൻ കിഷോർ, എം കെ ഷാജഹാൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post