സ്പീക്കർ എ.എൻ. ഷംസീർ ശ്രേഷ്ഠ കാതോലിക്ക ബാവക്ക് ആശംസകൾ അർപ്പിച്ചു.

 

പുത്തൻ കുരിശ് ● കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവായെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെത്തി ആശംസകൾ നേർന്നു പൂച്ചെണ്ടും നൽകി.

കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജൻ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പാത്രിയർക്കൽ സെൻ്റർ മാനേജർ ഫാ വർഗീസ് തെക്കേക്കര കോറെപ്പിസ്കോപ്പ, കാതോലിക്കോസ് ഓഫീസ് സെക്രട്ടറി ഫാ. മാത്യൂസ് ചാലപ്പുറം എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post