ജീവിതമാണ് ലഹരി സ്നേഹമാണ് പരിഹാരം എന്ന സന്ദേശവുമായി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന മഹാ കുടുംബ സംഗമം ഡോ. എം.പി അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കും.


 കുന്നംകുളം : ജീവിതമാണ് ലഹരി സ്നേഹമാണ് പരിഹാരം എന്ന സന്ദേശവുമായി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന മഹാ കുടുംബ സംഗമം ഡോ. എം.പി അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിന്റെ ഭാഗമായി സംഗീതം ലഹരി മയമാക്കിയ അനുഗ്രഹീത കലാകാരി ഗംഗ ശശീന്ദ്രൻ വയലിൻ ഫ്യൂഷൻ അവതരിപ്പിക്കുമെന്ന് നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ

വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2025 ഏപ്രിൽ 22 ന് 4 മണിക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ ടൗൺ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ് പ്രവേശന പാസിന്റെ വിതരണ ഉദ്ഘാടനം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സി.പി ജാബിർ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ജോസ് മാളിയേക്കലിന് കൈമാറിക്കൊണ്ട് നിർവഹിച്ചു. ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, ജിനാഷ് തെക്കേക്കര, സിംല ഹസൻ, ഇ.എം.കെ ജിഷാർ, കെ.വി സാംസൺ എന്നിവർ സംസാരിച്ചു. പരിപാടി തൽസമയം ജില്ലയിലെ 5 ലക്ഷം വീടുകളിലേക്ക് സി.സി.ടി.വി ചാനലിലൂടെ സംപ്രേക്ഷണം നടത്തുമെന്ന് പ്രോഗ്രാം ആൻഡ് ന്യൂസ് ഡയറക്ടർ കെ.സി ജോസും ഫൈസൽ ചീരൻ എന്ന സോഷ്യൽ മീഡിയ പേജിലൂടെ 20 ലക്ഷം ആളുകളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിക്കുമെന്ന് സോഷ്യൽ മീഡിയ പാർട്ണർ ഫൈസൽ ചീരനും അറിയിച്ചു. സൗജന്യ പാസിനായി 9747712344 നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

Post a Comment

Previous Post Next Post