അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് ചാലിശേരി പ്രയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വി.ബി എസ് സമാപിച്ചു. ചാലിശേരി സയോൺ ഓഡിറ്റോറിയത്തിൽ നടന്നസമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി.സി തമ്പി അധ്യക്ഷനായി
ഷൊർണൂർ എസ്ഐ കെ.എ ഡേവി
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഫോക്കസ് ജൻ എന്ന തീംമിനെ അടിസ്ഥാനമാക്കി പാട്ടുകൾ , കഥകൾ ,ഗെയിംസ് , കൗൺസിലിംഗ് , സമ്മാന വിതരണം എന്നിവയും നടന്നു..
സഭാ കൗൺസിൽ അംഗം പി.സി ഗ്ലെന്നി മുഖ്യ പ്രഭാഷണം നടത്തി.
സി.സി ഷാജു, ജോജി വർഗീസ്, പി.സി ആൽഫ മോൾ, വിഷ്ണു, ജോയൽ, മേഴ്സി ഷാജു എന്നിവർ സംസാരിച്ചു.
ഡെന്നി പുലിക്കോട്ടിൽ സ്വാഗതവും എ.ഐ കുര്യൻ നന്ദിയും പറഞ്ഞു.