സുപ്രസിദ്ധ കഥകളി മദ്ദള ആചാര്യൻ ശ്രീ കലാമണ്ഡലം നാരായണൻ നായർ (നെല്ലൂവായ്), ഇന്ന് (25-4-25) വെളുപ്പിന് തൃശ്ശൂർ അമല ആശുപത്രിയിൽ വച്ച് നിര്യാതനായി. വാർധക്യ സഹജമായ ചില അസുഖങ്ങൾ കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹത്തെ അലട്ടിയിരുന്നു.
കലാമണ്ഡലം അപ്പുകുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ ചിട്ട വിടാതെയുള്ള ഇദ്ദേഹത്തിൻ്റെ വാദന ശൈലി ഇദ്ദേഹത്തെ മറ്റു പല മദ്ദള വിദ്വന്മാരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നു.
ഇക്കഴിഞ്ഞ കോട്ടക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം ആയിരുന്നു അവസാനത്തെ അരങ്ങ്.
കേരള കലാമണ്ഡലം അവാർഡും, സംഗീത നാടക അക്കാദമി അവാർഡും, നിരവധി കഥകളി ക്ലബുകളുടെ അവാർഡുകളും കരസ്ഥമാകിയ ശ്രീ നാരായണൻ നായർ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ആസ്ട്രേലിയ, ന്യൂ സിലാൻ്റെ അടക്കം 50 ൽ പരം വിദേശരാജ്യങ്ങളിൽ തൻ്റെ കലാ സപര്യ അവതരിപ്പിച്ചു.
2 വര്ഷം മുന്നെ അന്തരിച്ച സുപ്രസിദ്ധ ഓട്ടൻ തുള്ളൽ കലാകാരി ശ്രീമതി കലാമണ്ഡലം ദേവകിയായിരുന്നു പത്നി.
മക്കൾ: പ്രസദ്, പ്രസീദ,.
മരുമക്കൾ: രാജശേഖരൻ നെല്ലുവായ്, കലാമണ്ഡലം സംഗീത.