*അറുപത് തവണ രക്തദാനം നൽകി; ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മാതൃകയായി*
അറുപത് തവണ രക്തം ദാനം ചെയ്ത് ഹെല്‍ത്ത് ഇൻസ്പെക്ടർ മാതൃകയായി . പാലക്കാട് ജില്ലയിലെ അടക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ വി കെ വിനോദാണ് നന്മ പ്രവർത്തനം നടത്തിയത് .
ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് വിനോദ് അറുപതാമത് രക്തം ദാനം ചെയ്തത്.
രക്തദാന ക്യാമ്ബുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുന്നതിന്‍റെ സംഘാടകനായി എന്നും മുന്നില്‍ നില്‍ക്കുന്ന വിനോദ് രക്തം ദാനം ചെയ്യുന്നതില്‍ ഏവർക്കും ഒരു മാതൃകയാണ്. പാലക്കാട് വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെഅടക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇൻസ്പെക്ടറാണ് വിനോദ്. 2005 കാലഘട്ടത്തില്‍ മണ്ണാർക്കാട് ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന സമയം മുതലാണ് വിനോദ് രക്തദാനം ചെയ്യാൻ തുടങ്ങിയത്കുടുംബത്തിന്റെ പരിപൂർണ സഹകരണവും പ്രോത്സാഹനവും ഉണ്ടെന്ന് വിനോദ് കൂട്ടിച്ചേർത്തു. ശ്രീകൃഷ്ണപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച രക്തദാന ക്യാമ്ബിലാണ് വിനോദ് അറുപതാമത്തെ രക്തം ദാനം ചെയ്തത്ഒരാളുടെ ശരീരത്തില്‍ ശരാശരി അഞ്ചു മുതല്‍ ആറു ലീറ്റർ വരെ രക്തമുണ്ടാകും. 18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാനായ ആർക്കും രക്തദാനം നടത്താം.


