ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു


 ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച

ചാലിശ്ശേരി:ചാലിശ്ശേരി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.

വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ,പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല, അസിസ്റ്റന്റ് സെക്രട്ടറി എ.രാജേഷ്,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ലത സൽഗുണൻ, പഞ്ചായത്ത് അംഗങ്ങൾ,ഹരിത കർമ്മ സേന അംഗങ്ങൾ,അങ്കണവാടി ജീവനക്കാർ,കുടുംബശ്രീ അംഗങ്ങൾ,സാരഥി റഷീദ് പണിക്കവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.


മാലിന്യമുക്ത പ്രഖ്യാപന ചടങ്ങിൽ എ ഗ്രേഡ് ഹരിത കലാലയ പദവി നേടിയ റോയൽ ഡെന്റൽ കോളേജിനു വേണ്ടി ചെയർമാൻ കല്ലായിൽ സെയ്ത് ഹാജി,ഏറ്റവും നല്ല രീതിയിൽ ഹരിത ചട്ടങ്ങൾ പാലിച്ചുവരുന്ന ലൈം ക്വാർട്ടേഴ്സ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉടമ തെക്കേപീടികയിൽ ഫാത്തിമ,യൂണിറ്റി സെന്റർ ഷോപ്പിംഗ് വില്ലേജിനു വേണ്ടി പ്രോപ്പർട്ടി മാനേജ്മെന്റ് എം.എ.മുഹമ്മദ് ഷെഫീഖ്,പെരുമണ്ണൂർ കൈപ്രക്കുന്ന് കൃഷ്ണ സ്റ്റോഴ്സ് ഉടമ ഉണ്ണികൃഷ്ണൻ വരോട്ട് എന്നിവരെയും ആദരിച്ചു.

Post a Comment

Previous Post Next Post