കുന്നംകുളം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ ലഹരി വിരുദ്ധ പ്രഖ്യാപനം നടത്തിക്കൊണ്ട് മലബാർ സ്വതന്ത്ര സുറിയാനി സഭ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ യുവജനങ്ങളും വിശ്വാസ സമൂഹവും അണിനിരന്നു. സഭാ യൂത്ത് ലീഗിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ക്കുവേണ്ടി ആരംഭിച്ച 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന പരിപാടിയുടെ ഭാഗമായി യുവജന റാലിയും ബോധവൽക്കരണ ക്ലാസ്സും നടത്തപ്പെട്ടു. സഭയുടെ കുന്നംകുളം സെന്റ് തോമസ് കുന്നത്തെ പള്ളിയിൽ നിന്ന് ആരംഭിച്ച യുവജന റാലി സഭയുടെ പരമാധ്യക്ഷനും യൂത്ത് ലീഗ് പ്രസിഡന്റുമായ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരത്തിലൂടെ നടത്തിയ റാലി കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന ബോധവൽക്കരണ ക്ലാസോട് കൂടി സമാപിച്ചു. ബോധവൽക്കരണ ക്ലാസ് അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാ. സി. എം ഫിലിപ്പോസ് സ്വാഗതം പറഞ്ഞു. സഭാ സെക്രട്ടറി ബിനോയ് പി മാത്യു മുഖ്യ സന്ദേശം നൽകി. പരിപാടിയോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലലും, ഒപ്പ് ശേഖരണവും മറ്റും ഉണ്ടായിരുന്നു. സഭയിലെ വൈദീകരും സഭാ ഭാരവാഹികളും വിവിധ ഇടവകകളിൽ നിന്ന് എത്തിയ യൂത്ത് ലീഗ് പ്രവർത്തകരും സഭാ വിശ്വാസികളും സഭയുടെ അഭ്യുദയകാംക്ഷികളും പരിപാടിയിൽ പങ്കെടുത്തു. സഭാ വൈദീക ട്രസ്റ്റി ഫാ. തോമസ് കുരിയൻ നന്ദി പറഞ്ഞു. യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ, ജനറൽ സെക്രട്ടറി ഫാ. സി. എം ഫിലിപ്പോസ്,ജോയിന്റ് സെക്രട്ടറി ലിജോ പനക്കൽ, ട്രഷറർ ജെസ്‌നി ജെയ്ബി, എക്സിക്യൂട്ടീവ് അംഗം ഗീവർ മാണി, എന്നിവർ അടങ്ങിയ യൂത്ത് ലീഗ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
ലഹരിക്കെതിരെ യുവജനളെ അണിനിരത്തി മലബാർ സ്വതന്ത്ര സുറിയാനി സഭ യൂത്ത് ലീഗ്
byWELL NEWS
•
0


