ഹെൽമറ്റില്ലാതെ ചീറിപാഞ്ഞ് ലാലേട്ടൻ; ഹെൽമറ്റ് വെച്ച് യാത്ര 'തുടരാം' എന്ന് കേരള പൊലീസ്


 മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ 'തുടരും' മികച്ച പ്രേക്ഷക പ്രശംസയാണ് നേടുന്നത്. ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് ടിക്കറ്റ് കിട്ടാനില്ലെന്നാണ് വിവരം. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ സിനിമയുടെ വിജയം ആഘോഷമാക്കുമ്പോൾ, വ്യത്യസ്‌തമായ ബോധവത്ക്കരണത്തിലൂടെ കേരള പൊലീസും ഇതിൽ പങ്കുചേരുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ നേരത്തേ പുറത്തുവിട്ട, പ്ലെൻഡർ ബൈക്ക് ഓടിച്ചു പോകുന്ന മോഹൻലാലിൻ്റെ ക്യാരക്ടർ പോസ്റ്ററിലാണ് പൊലീസിന്റെ കിടിലൻ എഡിറ്റിങ്ങ്. 'ഹെൽമറ്റ് വച്ച് യാത്ര തുടരാം' എന്നാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലുള്ളത്. 'തുടരാം' യാത്രകൾ. 'ഹെൽമറ്റ് വച്ച ശേഷം, ഇരുചക്രവാഹനയാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം' എന്ന കുറിപ്പും പോസ്റ്ററിനൊപ്പമുണ്ട്. ലാലേട്ടനെ വെറുതെ വിടണേ സാറേ, ഹെൽമെറ്റ് എടുക്കാൻ വേണ്ടി പോകുന്ന പോക്കാ, കേസെടുക്കണം സാറെ... എന്നിങ്ങനെ നീളുന്നു പോസ്റ്റിന് വരുന്ന കമൻറുകൾ.

Post a Comment

Previous Post Next Post