2024-25 സാമ്പത്തിക വർഷത്തിൽ 100% വാർഷിക പദ്ധതി ചെലവ് നടത്തിയ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം പോർക്കുളം പഞ്ചായത്ത് ഏറ്റുവാങ്ങി


 പോർക്കുളം പഞ്ചായത്തിന് പുരസ്കാരം.

2024-25 സാമ്പത്തിക വർഷത്തിൽ 100% വാർഷിക പദ്ധതി ചെലവ് നടത്തിയ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം പോർക്കുളം പഞ്ചായത്ത് ഏറ്റുവാങ്ങി. കഴിഞ്ഞ നാലു വർഷക്കാലം കുന്നംകുളം മേഖലയിൽ തുടർച്ചയായി പദ്ധതിവിഹിതം പൂർണമായും ചെലവഴിച്ച പഞ്ചായത്ത് പോർക്കുളം മാത്രമാണ്. പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി, ജില്ല ആസൂത്രണ സമിതിയിൽ നിന്നും പുരസ്കാരംഏറ്റുവാങ്ങി.പഞ്ചായത്തിൻറെ വിവിധ മേഖലകളിലും മറ്റും അർപ്പണബോധത്തോടെ, കൂട്ടായി കഠിനപ്രയത്നം ചെയ്തതിൻ്റെ ഫലമാണ് ഈ പുരസ്കാരമെന്ന് പ്രസിഡൻറ് അഡ്വ രാമകൃഷ്ണൻ പറഞ്ഞു.

Post a Comment

Previous Post Next Post