ആനക്കര പഞ്ചായത്തിൽ ശ്മശാന നിർമ്മാണത്തിനായി മാറ്റിയിട്ട ഭൂമിയിൽ ശ്മശാനം ഉടൻ നിർമ്മിക്കാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുമ്പിടി നാസ് ഓഡിറ്റോറിയത്തിൽ നടന്ന ആനക്കര പഞ്ചായത്ത് ശില്പശാല ബിജെപി പാലക്കാട് വെസ്റ്റ് ജില്ല സെക്രട്ടറി കെ പ്രസാദ് ഉത്ഘാടനം ചെയ്തു.
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അനിൽകുമാർ എം അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി കെ വി ദിവാകരൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി, വിഷ്ണു ഒ വി, രതീഷ് ബൈജു എം, ദിനേശ്കുമാർ കെ, പ്രീത ബാലചന്ദ്രൻ കെ സി കുഞ്ഞൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


