ഗ്രാമത്തിന് ആഹ്ലാദം;തിരുവാതിര കളിയിൽ സംസ്ഥാനതല ജേതാക്കളായി നെല്ലിക്കാട്ടിരി പാരിജാതം ടീം

 

തിരുവനന്തപുരം വഞ്ചിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ സിറ്റി സംസ്ഥാന തലത്തിൽ നടത്തിയ മോനിഷ ടാലന്റ് മൽസരത്തിൽ തിരുവാതിരകളിയിൽ ഒന്നാം സ്ഥാനം നേടി നെല്ലിക്കാട്ടിരി പാരിജാതം ടീം. നെല്ലിക്കാട്ടിരി സ്വദേശിനികളായ പ്രമീള ഉണ്ണി, രോഹിണി അജിത്, ഗ്രീഷ്മ സതീഷ്, പ്രിയ സജേഷ്, പ്രഷിത സുകുമാരൻ, ജിഷ്ണ അജിത്,അമൃത ഉണ്ണി, സജിത സന്തോഷ്, പവിത്ര ഉണ്ണി, ദേവിക ഷിബു എന്നിവരാണ് ടീം പാരിജാതത്തിലെ അംഗങ്ങൾ.


തിരുവനന്തപുരം ആറ്റുകാൽ അംബാ ഓഡിറ്റോറിയത്തിൽ 

മുൻ മന്ത്രി കടകപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത അവാർഡ് ദാന ചടങ്ങിൽ വച്ചു

മുൻ സ്പീക്കർ എം വിജയകുമാറിൽ നിന്നും നെല്ലിക്കാട്ടിരി പാരിജാതം ടീം അവാർഡ് ഏറ്റ് വാങ്ങി

Post a Comment

Previous Post Next Post