വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ പതിനാലാമന്റെ സ്ഥാനരോഹണ ചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായി സ്വീഡൻ അർച്ച് ബിഷപ്പ് മോർ ദിയസ്കോറോസ് ബെഞ്ചമിൻ അത്താസ് , സ്വിറ്റ്സർലൻഡിലെയും, ഓസ്ട്രിയയിലെയും അർച്ച് ബിഷപ്പ് മോർ ദിവന്നാസിയോസ് ഈസ കോർപൂസ് എന്നീ മെത്രാപ്പോലീത്തന്മാർ പങ്കെടുത്തു. പരിശുദ്ധ പാത്രിയർക്കീസ് ബാവ നൽകിയ സ്നേഹ സമ്മാനം മാർപാപ്പക്ക് മെത്രാപ്പോലീത്താമാർ സമ്മാനിച്ചു.