തിരുവാങ്കുളം: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു.
തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ നടന്ന കൂടിക്കാഴ്ചയിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ വൈദീക ട്രസ്റ്റി ഫാ. തോമസ് കുരിയൻ, അൽമായ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു എന്നിവർ സന്നിഹിതരായിരുന്നു.