ചങ്ങരംകുളം:പന്താവൂർ ഇർശാദ് കാമ്പസിൽ വിപുലീകരിച്ച ജുമുഅ മസ്ജിദിൻ്റെ ഉദ്ഘാടനം മെയ് 14 ബുധൻ മഗ്‌രിബ് നിസ്കാരത്തിന് നേതൃത്വം നൽകി മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവ്വഹിക്കും
തുടർന്ന് നടക്കുന്ന പ്രാർഥനാ സമ്മേളനത്തിൽ പ്രമുഖഉലമാക്കളും പ്രാസ്ഥാനിക നേതാക്കളും പൗര പ്രധാനികളും സംബന്ധിക്കും
കാമ്പസിലെ മുവ്വായിരത്തോളം വിദ്യാർഥികൾക്കും
പ്രദേശ വാസികൾക്കും ഹൈവേ യാത്രക്കാർക്കും മതിയായ ആരാധനാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അമ്പത് ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂർത്തിയാക്കിയത്.