വിജ്ഞാനകേരളം ജോബ് ഫെയര്‍ : സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി

 

കുന്നംകുളം നഗരസഭ പരിധിയില്‍ നിന്ന് വിജ്ഞാനകേരളം മെഗാ ജോബ് ഫെയര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി ലഭിച്ചവര്‍ക്കും ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുമുള്ള വിജ്ഞാനകേരളം സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, വിജ്ഞാനകേരളം പ്രവര്‍ത്തകരായ രാജഗോപാലന്‍, ഷംസുദ്ധീന്‍, മിഥില, സൌമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.  

തുടര്‍ന്ന് മെഗാ ജോബ്ഫെയറിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ നഗരസഭ തല മുന്നൊരുക്കങ്ങളുടെ വിശദീകരണയോഗവും ചേര്‍ന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിന് കൌണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ വിനിയോഗിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ ത്വരിതഗതിയിലാക്കാനും യോഗം തീരുമാനിച്ചു.

Post a Comment

Previous Post Next Post