തിരുനാൾ ആഘോഷത്തിനിടെ താക്കോൽ കൊണ്ട് തലയിൽ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാവറട്ടി തിരുനാൾ ആഘോഷം നടന്ന കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 10.45ന് വള എഴുന്നള്ളിപ്പിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബൈക്കിൻ്റെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ച തൈക്കാട് പാലുവായ് സ്വദേശി ചെറുവത്തൂർ കുര്യാക്കോസ് മകൻ 30 വയസ്സുള്ള റിനോയിയെയാണ് ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആന്റണി ജോസഫ് നെറ്റോ, എസ്.ഐ.സജീവ്, എ.എസ്.ഐ.-കെ.ഡി.രമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, പ്രവീൺ, വിനീത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.