അമ്മയോടൊപ്പം ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ രണ്ടര വയസ്സുകാരിയുടെ അരപവൻ സ്വർണ്ണചെയിൻ പൊട്ടിച്ചെടുത്ത മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റു ചെയ്‌തു. പാലക്കാട് വടവന്നൂർ പിലാപ്പിള്ളി വീട്ടിൽ രാമകൃഷ്ണൻ(62) യാണ് ഗുരുവായൂർ ടെമ്പിൾ എസ് ഐ പ്രീതാ ബാബുവും, സംഘവും അറസ്റ്റുചെയ്‌തത്. പൊന്നാനി കാലടി മുണ്ടക പറമ്പിൽ നീതുവിന്റെ അരപവൻ വരുന്ന സ്വർണ്ണ ചെയിനാണ് ക്ഷേത്രം കൊടിമരതറയ്ക്കരികിൽ നിന്നും ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. 2015ൽ പ്രതിയുടെ പേരിൽ മോഷണ കുറ്റത്തിന് ഗുരുവായൂർ ടെമ്പിൾ പോലീസിൽ കേസുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.