ഞമനേങ്ങാട് ചക്കിത്തറയിൽ മരത്തിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. കാട്ടിശ്ശേരി സുകുമാരൻ മകൻ 53 വയസുള്ള ഷാജി ആണ് മരിച്ചത്. വെളളിയാഴ്‌ച ഉച്ചക്ക് 1.30 ഓടെയാണ് അപകടം. ചക്കിത്തറ ഈഴുവപടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ താഴെക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഡോള വെൽഫെയർ ആംബുലൻസിൽ കുന്നംകുളം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാബിയാണ് ഭാര്യ. അതുല്ല്യ, അഞ്ജന എന്നിവർ മക്കളാണ്.


