കരിച്ചാൽ കടവ് പാലത്തിൻ്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി എംഎൽഎ എ.സി. മൊയ്തീൻ സ്ഥലം സന്ദർശിച്ചു. ധ്രുതഗതിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ നിർമ്മാണ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട് ഇ .എസ് രേഷ്‌മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. എസ് മണികണ്‌ഠൻ, ചെറുകിട ജലസേചന വിഭാഗം അസി എഞ്ചിനീയർ ലക്ഷ്മി, മുൻപഞ്ചായത്ത് പ്രസിഡണ്ട് സദാനന്ദൻ മാസ്റ്റർ, എം.എൻ സത്യൻ, വി. കെ ബാബുരാജൻ, എം. എ കുമാരൻ എന്നിവർ എം എൽ എയ്ക്കൊപ്പം ഉണ്ടായിരുന്നു. നിലമ്പൂർ എ.ബി.എം. ബിൽഡേഴ്സ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം നടത്തുന്നത്. പൊന്നാനി കോൾമേഖലയുടെ ജലസ്രോതസായ നൂറടിത്തോടിനെ ബന്ധപ്പെടുത്തിയുള്ള പാലത്തിന്റെ നിർമാണം വെളളം വറ്റുന്ന മാർച്ച് മുതൽ ജൂൺ വരെയുളള മാസങ്ങളിൽ കാര്യക്ഷമമായി നിർവ്വഹിക്കാൻ കരാർ കമ്പിനിക്കായിട്ടുണ്ട്. സ്ലാബുകളുടെ നിർമ്മാണം പൂർത്തിയായി.