ലഹരി മുക്ത ചിയ്യാനൂർ വെസ്റ്റ് ഗ്രാമം എന്ന മുദ്രാവാക്യവുമായി ചിയ്യാനൂരിൽ പ്രവൃത്തിക്കുന്ന ഗ്രാമം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ലഹരിക്കെതിരെ സെമിനാറും സംഘടിപ്പിച്ചു.


ചങ്ങരംകുളം:ലഹരി മുക്ത ചിയ്യാനൂർ വെസ്റ്റ് ഗ്രാമം എന്ന മുദ്രാവാക്യവുമായി ചിയ്യാനൂരിൽ പ്രവൃത്തിക്കുന്ന ഗ്രാമം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ലഹരിക്കെതിരെ സെമിനാറും സംഘടിപ്പിച്ചു.ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്ര ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടി ചങ്ങരംകുളം എസ് എച്ച് ഒ ഷൈൻ ഉദ്ഘാടനം ചെയ്‌തു.ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിപാടിയിൽ മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് ക്ലാസ്സെടുത്തു. കെഎം ഹാരിസ്,വാർഡ് മെമ്പർ തെസ്നി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചവർക്കും, മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയവർക്കും മറ്റു വിവിധ മേഖലയിൽ വിജയം കൈവരിച്ചവർക്കും കൂട്ടായ്മയുടെ ഭാരവാഹികൾ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു അനുമോദനവും നടത്തി. പ്രദേശത്തെ കുട്ടികൾക്കായി അടുത്ത ദിവസം ആരംഭിക്കുന്ന ഫുട്ബോൾ ക്യാമ്പിന്റെ പ്രഖ്യാപനവും ചടങ്ങിൽ വച്ച് നടത്തി


പരിപാടിയിൽ മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് ക്ലാസ്സെടുത്തു. കെഎം ഹാരിസ്,വാർഡ് മെമ്പർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചവർക്കും, മുഴുവൻ വിഷയങ്ങളിലും എപ്ളസ് നേടിയവർക്കും മറ്റു വിവിധ മേഖലയിൽ വിജയം കൈവരിച്ചവർക്കും കൂട്ടായ്മ‌യുടെ ഭാരവാഹികൾ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു അനുമോദനവും നടത്തി. പ്രദേശത്തെ കുട്ടികൾക്കായി അടുത്ത ദിവസം ആരംഭിക്കുന്ന ഫുട്ബോൾ ക്യാമ്പിന്റെ പ്രഖ്യാപനവും ചടങ്ങിൽ വെച്ച് നടത്തി.

Post a Comment

Previous Post Next Post