പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോര്‍ക്കുളം സ്വദേശിയ്ക്ക്ജീവപര്യന്തം തടവും പിഴയും

 

കുന്നംകുളം:പോര്‍ക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയില്‍ 55 വയസ്സുള്ള പട്ടിക്കാടന്‍ എന്ന സന്തോഷിനെയാണ് കുന്നംകുളം പ്രത്യേക പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. ജീവപര്യന്തവും തടവിനു പുറമെ 54 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ പിഴയടക്കുന്നതിനുമാണ് ഉത്തരവായത്. പിഴ സംഖ്യയില്‍ നിന്നും ഒരു ലക്ഷം കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2024 ജൂലൈയില്‍ മങ്ങാട് കോട്ടിയാട്ട്മുക്ക് ക്ഷേത്രത്തിലെ പരിപാടിക്കിടെ പതിനൊന്നു വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്.

Post a Comment

Previous Post Next Post