പൊന്നം അങ്കണവാടിയിൽ നടന്ന പ്രവേശനോൽത്സവം പോർക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ വിജിത പ്രജി ഉദ്ഘാടനം ചെയ്തു.



 വെസ്റ്റ് മങ്ങാട് : പൊന്നം അങ്കണവാടിയിൽ നടന്ന പ്രവേശനോൽത്സവം പോർക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ വിജിത പ്രജി ഉദ്ഘാടനം ചെയ്തു. എ. എൽ എം എസ് ഇ മെമ്പർ ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു. സുധാകരൻ , ആശാവർക്കർ ബീന , നീനു ഷറിൻ , ജോസ്മി , നീതു ' , അംഗൻവാടി അധ്യാപിക ബിന്ദു എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും , മധുര പലഹാരങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ പുനർജ്ജനി ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ അനുമോദിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.



Post a Comment

Previous Post Next Post