ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സ്നേഹാദരവ്-2025 സംഘടിപ്പിച്ചു:-
ചാലിശ്ശേരി പഞ്ചായത്ത് യു.ഡി.എഫ്.കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം -2025 സംഘടിപ്പിച്ചു
കെ.പി.സി.സി.നിർവ്വാഹകസമിതി അംഗം സി.വി.ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എസ്.എം.കെ.തങ്ങൾ സമ്മാനദാനം നിർവഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ നിഷ അജിത്കുമാർ അധ്യക്ഷയായി.
സ്നേഹാദര ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിക്കുകയും, ഹരിതകർമ്മ സേന,ആശ പ്രവർത്തകർ എന്നിവരെ ആദരിക്കുകയും ചെയ്തു.
ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, വൈസ്പ്രസിഡന്റ് സാഹിറ ഖാദർ, വികസന സ്റ്റാന്റിങ് കമിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,മുൻ പഞ്ചായത്ത് പ്രസിഡന്റും തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ്.ചെയർമാ നുമായ ടി.കെ.സുനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ,മഹിളാ കോൺഗ്രസ് ചാലിശ്ശേരി മണ്ഡലം പ്രസിഡന്റ് റുക്കിയ ഹംസ,യൂസഫ് പണിക്ക വീട്ടിൽ,സേതു മംഗലത്ത്,സലീം ചാലിശ്ശേരി,മെമ്പർ മാരായ റംല വീരാൻ കുട്ടി,കെ.സുജിത, എന്നിവരും ആശംസകളർപ്പിച്ചു സംസാരിച്ചു.കൂടാതെ യു.ഡി.എഫ്.പ്രവർത്തകരും,ഹരിത കർമസേന, ആശ പ്രവർത്തകർ,അനുമോദനം ഏറ്റു വാങ്ങാൻ എത്തിയ കുട്ടികൾ,അവരുടെ രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.
ചടങ്ങിന് പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി സ്വാഗതവും,റഷീദ് പണിക്ക വീട്ടിൽ നന്ദിയും പറഞ്ഞു.