ഉഷ കുമ്പിടിക്ക് ചങ്ങമ്പുഴ ഖണ്ഡകാവ്യ പുരസ്കാരം
കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ കാവ്യപുരസ്‌കാരത്തിന് എഴുത്തുകാരി ഉഷ കുമ്പിടി അർഹയായി. 'പഞ്ചമി' എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്കാരം. ചങ്ങമ്പുഴയുടെ ചരമ ദിനമായ ജൂൺ 17ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചങ്ങമ്പുഴ അനുസ്‌മരണ സാഹിത്യ സംഗമത്തിൽ ഉഷ കുമ്പിടിക്ക് പുരസ്‌കാരം സമർപ്പിക്കും. റിട്ട.പ്രധാന അധ്യാപികയായ ഉഷ, തൃത്താല മണ്ഡലത്തിലെ കുമ്പിടി സ്വദേശിയാണ്.