നിലമ്പൂർ ഇന്ന് ബൂത്തിലേക്ക്
ശുഭപ്രതീക്ഷയിൽ മുന്നണികൾ.
വോട്ടെണ്ണൽ 23 തിങ്കളാഴ്ച.
ആര്യാടൻ ഷൗക്കത്തും എം.സ്വരാജും മോഹൻ ജോർജുമാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. ഇവരെ കൂടാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി.അൻവറും എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും ഉൾപ്പെടെ പത്തു സ്ഥാനാർഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെയുള്ളത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർ ഈ മണ്ഡലത്തിലുണ്ട്.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക.