പട്ടാമ്പി ഗവ.സംസ്കൃത കോളേജ് എൻ.സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.ആർ രശ്മി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ഡോ.എ പ്രമോദ്, നായിബ് സുബേദാർ രമേഷ്കുമാർ, എ.എം നിരഞ്ജൻ എന്നിവർ സംസാരിച്ചു. കുമാരി സനൂജ, കുമാരി ഗോപിക എന്നിവർ യോഗാ ക്ലാസ്സുകൾ നയിച്ചു. ഒറ്റപ്പാലം 28 കേരള ബറ്റാലിയൻ എൻ.സി.സിയുടെ കീഴിലുള്ള ഗവ.പോളിടെക്നിക് കോളേജ് ഷൊർണൂർ, ജി.എച്ച്.എസ്. വാടാനാംകുറിശ്ശി, ജി.എച്ച്.എസ്.എസ്. ചെർപ്ലശ്ശേരി, എച്ച്.എസ്.എസ് വല്ലപ്പുഴ, എ.എച്ച്.എസ്.എസ് പനമണ്ണ എന്നിവിടങ്ങളിലെ എൻ.സി.സി. കാഡറ്റുകളും യോഗാ ദിനാചരണ പരിപാടിയിൽ പങ്കെടുത്തു.