കപ്പൂർ ഗ്രാമ പഞ്ചായത്തിലെ മാവറ കുരുത്തിച്ചിറ തോട് പുനരുദ്ധാരണ പദ്ധതി തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു.കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി.ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. കില ഡയറക്ടർ ജനറൽ എ നിസാമുദീൻ മുഖ്യാഥിതിയായി.
ജില്ലാ പഞ്ചായത്ത് അംഗം വി പി ഷാനിബ
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി ബാലകൃഷ്ണൻ, മുഹമ്മദ് റവാഫ്,
നവകേരളം ജില്ലാ കോർഡിനേറ്റർ പി സെയ്തലവി,വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഒറ്റപ്പാലം മണ്ണ് സംരക്ഷണ ഓഫീസർ എ വിശ്വനാഥൻ സ്വാഗതവും ഓവർസിയർ സി വി നരേന്ദ്രൻ നന്ദിയും പറഞ്ഞു.
തൃത്താല മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം ബി രാജേഷ് ആവിഷ്കരിച്ച സുസ്ഥിര തൃത്താലയുടെ ഭാഗമായി നടപ്പാക്കുന്ന സൂഷ്‌മ നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് നവീകരിച്ചത്.17.59 ലക്ഷം രൂപ വിനിയോഗിച്ചാണ് തോട് നവീകരണം പൂർത്തീകരിച്ചത്.