അന്തർ സംസ്ഥാന സ്പോർട്സ് ബൈക്ക് മോഷ്ട്‌ടാവ്കുന്നംകുളം പോലീസിൻ്റെ പിടിയിൽ.ചെറുപ്പുളശ്ശേരി ചളവര സ്വദേശി 25വയസ്സുള്ള ബിലാലിനെയാണ്
കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ
യുകെ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള
പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഏപ്രിൽ 24ന് പഴഞ്ഞി സ്വദേശിഏബൽ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കെടിഎം ഡ്യൂക്ക് 200 ബൈക്ക് മോഷണം പോയിരുന്നു. 125,000 രൂപ വില വരുന്ന ഈ ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് യുവാവ് കുന്നംകുളം പോലീസിൽ പരാതി നൽകി.
തുടർന്ന് കുന്നംകുളം പോലീസ് സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്തർസംസ്ഥാന സ്പോർട്‌സ് ബൈക്ക് മോഷ്ടാവ് ബിലാൽ കുന്നംകുളം പോലീസിന്റെ പിടിയിലായത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പ്രതിക്ക് വിവിധ സംസ്ഥാനങ്ങളിലായി 35 ഓളം മോഷണ കേസുകൾ ഉണ്ടെന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്‌ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.