എസ് എസ് എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം, ആലൂർ സെക്ടർ ജേതാക്കൾ


പടിഞ്ഞാറങ്ങാടി: മുപ്പത്തി രണ്ടാമത് എസ് എസ് എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. 140ഓളം പരിപാടികളിലായി 9 സെക്ടറുകളിൽ നിന്നായി 600 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത കലാ മാമാങ്കത്തിൽ 756 പോയിന്റ് നേടി ആലൂർ സെക്ടറിനാണ് ഒന്നാം സ്ഥാനം. കുമരനെല്ലൂർ, പടിഞ്ഞാറങ്ങാടി എന്നീ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുമരനെല്ലൂർ സെക്ടറിലെ ചേക്കോട് യൂണിറ്റിൽ നിന്നുള്ള സുഹൈൽ ചേക്കോട് കലാപ്രതിഭയായും ആലൂർ സെക്ടറിലെ പട്ടിത്തറ യൂണിറ്റിൽ നിന്നുള്ള നബീൽ സർഗ്ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമം യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫാറൂഖ് ഓകെ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് തൃത്താല സോൺ ജനറൽ സെക്രെട്ടറി റിയാസ് സി പി അനുമോദന പ്രഭാഷണവും എസ് എസ് എഫ് ജില്ല സെക്രട്ടറി ഷറഫുദ്ദീൻ ബുഖാരി പ്രമേയ ഭാഷണവും സമസ്ത പട്ടാമ്പി മേഖല സെക്രട്ടറി സൈതലവി നിസാമി ഫല പ്രഖ്യാപനവും നിർവഹിച്ചു. ഹൈദർ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സയ്യിദ് അലി അബ്ബാസ് തങ്ങൾ, ഉമർ സിഎം, കോയഹാജി, മൊയ്തുട്ടി ഹാജി ട്രോഫികൾ വിതരണം ചെയ്തു. അസീസ് ഫൈസി കൂടല്ലൂർ, കബീർ അഹ്സനി, ഹമീദ് മാസ്റ്റർ, ജലീൽ അഹ്സനി, ശിഹാബ് സഖാഫി, റിയാസ് ബാഖവി, ജുനൈദ് സഖാഫി, റാഷിദ് അഹ്സനി സംസാരിച്ചു.


കുന്നംകുളം, പെരുമ്പിലാവ്,ചാലിശ്ശേരി, ചങ്ങരംകുളം,തൃത്താല മേഖലയിലെ പ്രാദേശിക വാർത്തകൾ അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

https://chat.whatsapp.com/INubxd07FHA1bmW4gIyQx7


Post a Comment

Previous Post Next Post