ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
ശനിയാഴ്ച രാവിലെ വിദ്യാർത്ഥിനികൾ , അദ്ധ്യാപകർ എന്നിവർ യോഗ പ്രദർശനം നടത്തി.
യോഗ അദ്ധ്യാപിക ടി.പ്രമീള പരിപാടികൾക്ക് നേതൃത്വം നൽകി. യോഗയിലൂടെ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് പ്രമീള വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു
ശ്രീ ശാസ്താ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങളിൽ മുമ്പ് പങ്കെടുത്തിരുന്നത് സ്കൂളിന് അഭിമാനമായിരുന്നു.