വടക്കാഞ്ചേരിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു.


 വടക്കാഞ്ചേരിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി 42 വയസ്സുള്ള സുധാകരൻ ആണ് മരിച്ചത്. വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ലൈൻമാനാണ്. ശനിയാഴ്‌ച രാവിലെ 11:30 ഓടെ ആയിരുന്നു അപകടം. കുമരനെല്ലൂർ സർവീസ് സ്റ്റേഷന് സമീപം ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.ഉടൻ സഹപ്രവർത്തകരും ഫയർഫോഴ്സും ചേർന്ന് താഴെ ഇറക്കി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post