ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിവിറച്ച് യാത്രക്കാർ.


 ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിവിറച്ച് യാത്രക്കാർ. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിവിറച്ച് യാത്രക്കാർ. തൃശ്ശൂരിലെ തിരക്കേറിയ കിഴക്കേക്കൂട്ടം ജങ്ഷനിൽ വച്ചാണ് യാത്രയ്ക്കിടെ ഓട്ടോയിൽ പെരുമ്പാമ്പിനെ (python ) കണ്ടത്.ഓട്ടോ കൈകാണിച്ചു നിർത്തി കയറാൻ ശ്രമിച്ച യാത്രക്കാരാണ് കുഞ്ഞു പെരുമ്പാമ്പ് ചുരുണ്ടിരിക്കുന്നത് കണ്ടത്. ഇതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവറും മുങ്ങി. കിഴക്കേക്കൂട്ടം നവ്യ ബേക്കറിക്ക് മുന്നിൽ വച്ചാണ് സംഭവം. സംഭവം അറിഞ്ഞു പൊലീസും സ്ഥലത്തെത്തി. ഇതിനിടെ സ്ഥലത്ത് ട്രാഫിക് ബ്ലോക്കും ആയി.ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ നവാസ് ആണ് പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടിൽ പിന്നീട് വിട്ടയയ്ക്കും.

Post a Comment

Previous Post Next Post