കെട്ടിടം പൊളിക്കാൻ അനുമതി: വ്യാപാരികൾക്ക് നോട്ടീസ് നൽകി ഒറ്റപ്പാലം നഗരസഭ.

ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു നീക്കാൻ നടപടി തുടങ്ങി. കെട്ടിടത്തിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾക്ക് ഒറ്റപ്പാലം നഗരസഭ നോട്ടീസ് നൽകി. കെട്ടിടം പൊളിക്കാൻ സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് നടപടി. ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ് നിർദേശം. കടമുറിയുടെ താക്കോൽ കൈമാറണമെന്നും വാടകക്കുടിശ്ശികയുണ്ടെങ്കിൽ അത് അടച്ചുതീർക്കണമെന്നും നോട്ടീസിലുണ്ട്.


കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് തൃശൂർ ഗവ.എൻജിനിയറിങ് കോളേജിലെ സംഘം റിപ്പോർട്ട് നൽകിയിരുന്നു. നഗരസഭാ കൗൺസിലിൻ്റെ നിർദേശത്തിലായിരുന്നു പരിശോധന. വിഷയത്തിൽ 17 കടയുടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബലക്ഷയത്തെ സംബന്ധിച്ച് വിദഗ്‌ധ സംഘം പരിശോധന

നടത്തണമെന്നായിരുന്നു ആവശ്യം. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് വാദം കേൾക്കാനും ഉചിതമായ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി വാദം കേട്ടശേഷമാണ് കെട്ടിടം പൊളിക്കാൻ അനുമതി നൽകിയത്.

Post a Comment

Previous Post Next Post