കുന്നംകുളം നഗരസഭ ക്കൊരു പകൽവീട് നിർമ്മിക്കുന്നതിന് വേണ്ടി തൻ്റെ 18 സെൻ്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ കിഴൂർ സ്വദേശി ശാന്തകുമാരിക്ക് (മണിച്ചേച്ചി) അന്ത്യാഞ്ജലി.
വാർധക്യസഹജമായ അസുഖത്താൽ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. .കിഴൂരിൽ സ്വന്തം സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർക്ക് തന്നെ തോന്നിയ ആശയമായിരുന്നു തൻ്റെ വീട് ഒരു പൊതുസ്വത്താക്കി മാറ്റി അവിടെ ആളുകളെ താമസിപ്പിക്കുക എന്നത് . നഗരസഭാ അധികൃതരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും അങ്ങിനെ കീഴൂരിലെ ഇവരുടെ സ്ഥലം നഗരസഭ ഏറ്റെടുക്കുകയും, 60 കഴിഞ്ഞവർക്ക് പകൽ സമയങ്ങൾ ചിലവഴിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ഒരു പകൽവീട് പദ്ധതി ഇവിടെ യാഥാർത്ഥ്യമാവുകയുമായിരുന്നു. ശാന്തകുമാരിക്കും ഇതിനോട് ചേർന്ന് സ്ഥിരമായി താമസിക്കാൻ സൗകര്യം ഒരുക്കി നൽകിയിരുന്നു.. കീഴൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള പലരും പകൽ സമയങ്ങളിൽ ഇവിടെയെത്തി വിവിധ പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടാറുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം ഉൾപ്പെടെ ഇവിടെ നിന്ന് ലഭിക്കും. അങ്ങനെ ഒറ്റയ്ക്കുള്ള ജീവിതത്തിന് വിട നൽകിക്കൊണ്ട് സമപ്രായക്കാരുമായി സന്തോഷത്തോടെ കഴിഞ്ഞു വരുന്നതിനിടെയാണ് കഴിഞ്ഞദിവസം ഇവർ അസുഖം ബാധിച്ച് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആകുന്നത്. ഇന്ന് പുലർച്ചെ മരിച്ചു.
സംസ്കാരം ഇന്ന് 2 മണിക്ക് നഗരസഭ ക്രിമിറ്റോറിയത്തിൽ..


