എം.ടി.എം കോളേജിൽഅന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
വെളിയങ്കോട് എം ടി എം കോളേജിലെ കായിക വിഭാഗവും എൻ എസ് എസ് യൂണിറ്റും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ പ്രശസ്ത യോഗാചാര്യൻ എംപി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് യോഗയെക്കുറിച്ച് ക്ലാസ്സെടുത്തു.
പ്രിൻസിപ്പൽ അബ്ദുൽ കരിം അധ്യക്ഷനായി.
യോഗാചാര്യനുള്ള ഉപഹാരം വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ നൽകി. തുടർന്ന് ഇരുന്നോറോളം വിദ്യാർഥികൾ പങ്കെടുത്ത യോഗാഭ്യാസ പരിശീലന ക്യാമ്പ് നടന്നു. കായിക വിഭാഗം മേധാവി ആദർശ് സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ പി ആഷിക്ക് നന്ദിയും പറഞ്ഞു