അഹമ്മദാബാദ് വിമാനദുരന്തം അത്യന്തം വേദനാജനകം: ശ്രേഷ്ഠ കാതോലിക്ക ബാവ

 

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഞെട്ടിപ്പിക്കുന്നതും അത്യന്തം വേദനാജനകവുമാണെന്ന് ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചിച്ചു.


അങ്ങേയറ്റം ഹൃദയഭേദകമായ ദുരന്തത്തിൽ മരണമടഞ്ഞവർക്കു ആദരാജ്ഞലികൾ അർപ്പിക്കുന്നതായും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേർന്ന് പ്രാർത്ഥിക്കുന്നതായും ശ്രേഷ്ഠ ബാവ പറഞ്ഞു.

Post a Comment

Previous Post Next Post