ജി.എച്ച്.എസ്.എസ്. കടവല്ലൂരിൽ NSS വളണ്ടിയേഴ്സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. കുന്നംകുളം എക്സൈസ് വകുപ്പിലെ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീമതി സോനയാണ് ക്ലാസ്സെടുത്തത്. NSS വളണ്ടിയർമാർ നേതൃത്വം കൊടുത്ത പരിപാടിയിൽ പ്രിൻസിപ്പാൾ വൃന്ദ കെ.വി. PTA പ്രസിഡണ്ട് ശ്രീ വി.കെ.മോഹനൻ, പ്രോഗ്രാം ഓഫീസർ ജയറാം സന്തോഷ്, ആതിര എ, വളണ്ടിയർമാരായ
അനന്തകൃഷ്ണൻ, ഗോകുൽകൃഷ്ണ, ഇമ്മാനുവൽ പി, അഭിനയ കെ.ആർ, ആഷിർ മജീദ്, ഗായത്രി ബാബു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.