സ്റ്റാർഗാങ് വടക്കേ കോട്ടോലിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്ലബ്‌ അംഗങ്ങളുടെ വീടുകളിൽ ഫലവൃക്ഷ തൈ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.


സ്റ്റാർഗാങ് വടക്കേ കോട്ടോലിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്ലബ്‌ അംഗങ്ങളുടെ വീടുകളിൽ ഫലവൃക്ഷ തൈ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 


സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എം. കബീർ ഉദ്ഘാടനം ചെയ്തു. ക്ലബ്‌ ചെയർമാൻ കെ.കെ. നിഖിൽ അധ്യക്ഷനായി. ബാലവേദി ഭാരവാഹികളായ എം.എൽ. അമേയ, എം.വി. ദക്ഷൻ എന്നിവർ പ്രസംഗിച്ചു. 


പരിസ്ഥിതി ദിനത്തിൽ വെക്കുന്ന തൈകൾ പരിപാലിച്ച് തണലേകുന്നതിനൊപ്പം ഫലസമ്പത്തും സൃഷ്ടിക്കുന്നതിനായിട്ടാണ് തുടർ വർഷങ്ങളിലും നീണ്ടു നിൽക്കുന്ന തൈ വെക്കാം തണലേകാം പദ്ധതിക്ക് തുടക്കം കുറിച്ചത്. കമ്മറ്റി ട്രഷറര്‍ എം.എസ്. സുധീഷിന്റെ വീട്ടിൽ പരിപാടിയുടെ ഭാഗമായി ആദ്യ തൈ നട്ടു. കമ്മറ്റി പ്രസിഡന്റ്‌ എം.എ. അഭിഷേക്, ക്ലബ്‌ അംഗം എം.എം. അർജുൻ, ബാലവേദി പ്രവർത്തകരായ എം.എൽ. അമിതവ്, എം.വി. അമിക, ടി.ജെ. ദേവക്, എം.എ. അനേയ, എം.കെ. പവൻ കൃഷ്ണ, ഇവാൻ അഖിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post